Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച; പാക്കിസ്ഥാനി സംഘം അറസ്റ്റില്‍

റിയാദ് - തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ചകള്‍ നടത്തിയ ഒമ്പതംഗ പാക്കിസ്ഥാനി സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. പ്രതികളില്‍ എട്ടു പേര്‍ നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്നവരും ഒരാള്‍ ഇഖാമ നിയമ ലംഘകനുമാണ്. മോഷ്ടിച്ച് കൈക്കലാക്കിയ വാഹനത്തില്‍ സഞ്ചരിച്ചാണ് സംഘം വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചകള്‍ നടത്തിയിരുന്നത്.
ഈ വാഹനം പ്രതികളില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ വീണ്ടെടുത്തു. വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറക്കാനും പൂട്ടുകള്‍ പൊളിക്കാനും ഉപയോഗിക്കുന്ന ആയുധങ്ങള്‍ പ്രതികളുടെ പക്കല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

 

Latest News