ന്യൂദല്‍ഹി- ഗുജറാത്തില്‍ രണ്ടു പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ 25 ആയി. ഗുജറാത്തിലെ ജാംനഗറിലാണ് രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്.
നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച ഒരാളുമായി സമ്പര്‍ക്കത്തില്‍വന്ന രണ്ടു പേര്‍ക്കാണ് വകഭേദം സ്ഥിരീകരിച്ചത്. ആശുപത്രിയിലുള്ള മൂന്നു പേരുടേയും ആരോഗ്യനില ഭദ്രമാണെന്നും രോഗലക്ഷണങ്ങളൊന്നുമില്ലെന്നും മുനിസിപ്പല്‍ കമ്മീഷണര്‍ വിജയകുമാര്‍ ഖരാഡി പറഞ്ഞു.
രാജ്യത്ത് ആദ്യ ഒമിക്രോണ്‍ കേസ് കര്‍ണാടകയിലാണ് സ്ഥിരീകരിച്ചിരുന്നത്.