മുന്‍ സര്‍ക്കാരുകള്‍ പണം ചെലവഴിച്ചത് ഖബര്‍സ്ഥാനുകള്‍ക്ക്-യോഗി ആദിത്യനാഥ്

മഥുര- ഉത്തര്‍പ്രദേശിലെ മുന്‍ സര്‍ക്കാരുകള്‍ ഖബര്‍സ്ഥാനുകള്‍ക്ക് മതില്‍ കെട്ടാനാണ് പണം ചെലവഴിച്ചതെന്നും എന്നാല്‍ തന്റെ സര്‍ക്കാര്‍ തീര്‍ഥാടന കേന്ദ്രങ്ങളാണ് ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
മുഥരയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഒരു കുടുംബത്തിനാണ് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 25 കോടി ജനങ്ങള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. 201 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

 

Latest News