സൗദിയില്‍ 45 പുതിയ കോവിഡ് കേസുകള്‍, 72 പേര്‍ രോഗമുക്തരായി

റിയാദ്- സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 45 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചു. 29 പേര്‍ ഗുരുതര നിലയില്‍ ആശുപത്രികളില്‍ തുടരുന്നു.
72 പേര്‍ പുതുതായി രോഗമുക്തി നേടി. മൊത്തം 550088 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 539277 പേര്‍ ഇതിനകം രോഗമുക്തരായി. 8850 ആണ് രാജ്യത്തെ കോവിഡ് മരണസംഖ്യ.
ഇതുവരെ 47,875,046 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

Latest News