മദീനയിലെ വീട്ടില്‍ കവര്‍ച്ച: മൂന്നംഗ സംഘം അറസ്റ്റില്‍

മദീന - നഗരത്തിലെ വീട്ടില്‍ നിന്ന് 50,000 റിയാലും ആഭരണങ്ങളും കവര്‍ന്ന മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി മദീന പ്രവിശ്യ പോലീസ് അറിയിച്ചു. രണ്ടു സൗദി യുവാക്കളും ഒരു തുര്‍ക്കിസ്ഥാനിയും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. മോഷണ വസ്തുക്കളില്‍ ഒരു ഭാഗം പ്രതികളുടെ പക്കല്‍ നിന്ന് വീണ്ടെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പ്രവിശ്യ പോലീസ് അറിയിച്ചു.

 

 

Latest News