തലശ്ശേരി- മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ പണം തിരിമറി വിവാദം. പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട ഏഴു ലക്ഷം രൂപ സി ഡി എസ് അംഗം കൂടിയായ പഞ്ചായത്ത് അംഗം തട്ടിയെടുത്തുവെന്നാണ് പരാതി ഉയര്‍ന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം വിജിലന്‍സിന് പരാതി നല്‍കി. ഇതിനിടെ ആരോപണ വിധേയയായ പഞ്ചായത്ത് അംഗം രാജാമണിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി. തുടര്‍ന്നാണ് വ്യാഴാഴ്ച മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗമായ രാജാമണി രാജിവെച്ചത.്
രാജാമണി കുടുംബശ്രീ അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് മുഴപ്പിലങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നാണ് ഏഴ് ലക്ഷം രൂപ് തട്ടിയെടുത്തത് .സംഭവം പുറത്തായതോടെ അഞ്ച് ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടച്ചെന്ന് പറഞ്ഞെങ്കിലും കുടുംബശ്രീ അക്കൗണ്ടില്‍ പണം സ്വീകരിച്ചതായുള്ള സീല്‍ ഉണ്ടായിരുന്നില്ല. ഇതിനിടെ സി.പി.എം നേതാക്കള്‍ ഇടപെട്ട് പരാതിക്കാരെ കൊണ്ട് എടക്കാട് സി.ഐക്ക് നല്‍കിയ പരാതി പിന്‍വലിപ്പിക്കാനും ശ്രമം നടത്തി. ഇതിനിടെയാണ് മുഴപ്പിലങ്ങാട് പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളും എസ്.ഡി.പി.ഐ അംഗങ്ങളുമുള്‍പ്പെടെ ഒമ്പതു പേര്‍ വിജിലന്‍സിന് പരാതി നല്‍കിയത.്






