ഇടുക്കി- ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ട് രണ്ടു പേർ മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശികളായ ആദി നാരായണ നായിഡു(44), ഈശ്വർ(42)എന്നിവരാണ് മരിച്ചത്. ഇടുക്കി അമല ഗിരിയിലാണ് അപകടമുണ്ടായത്. ഒരു കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നിർത്തിയിട്ട തീർത്താടകരുടെ വാഹനത്തിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. എതിരെ വന്ന ലോറിയെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മുണ്ടക്കയം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






