യുവാവിനെ മൂത്രം കുടിപ്പിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ബംഗളുരു- അയല്‍ക്കാരുമായി വഴക്കുണ്ടാക്കിയെന്ന് ആരോപിച്ച് ബംഗളുരു പോലീസ് പിടികൂടിയ 23കാരനെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്നും മോചിപ്പിക്കാന്‍ പോലീസ് പണം ചോദിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. വകുപ്പുതല അന്വേഷണത്തില്‍ വീഴച കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്.ഐ ഹരീഷ് കെ എന്‍ നടപടി സ്വീകരിച്ചത്. 

പ്രദേശത്ത് വലിയ പ്രതിഷേധം അരങ്ങേറുകയും എസ്.ഐക്കെതിരെ അന്വേഷണം നടത്തണമെന്ന മുറവിളിയും ഉയരുകയും ചെയ്തിരുന്നു. നട്ടപ്പാതിര സമയത്ത് ഒരു മണിക്കാണ് പോലീസ് തന്റെ മകനെ വിളിച്ചുകൊണ്ടു പോയതെന്ന് യുവാവിന്റെ അച്ഛന്‍ പറഞ്ഞു.
 

Latest News