സ്‌കൂള്‍ വിദ്യാര്‍ഥികളെ ബാബ്‌രി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

പത്തനംതിട്ട- സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വഴിയില്‍ തടഞ്ഞുനിറുത്തി ഐ ആം ബാബ് രിറി എന്നെഴുതിയ ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ  കമ്മീഷന്‍ കേസെടുത്തു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍  കെ.വി. മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്. പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ എല്‍.പി വിഭാഗം കുട്ടികളുടെ വസ്ത്രത്തിലാണ് തിങ്കളാഴ്ച രാവിലെ ചിലര്‍ ബാഡ്ജ് കുത്തിയത്. ഇത് സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

 

Latest News