സൗദിയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്, 29 പേര്‍ ഗുരുതരാവസ്ഥയില്‍

റിയാദ്- സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 46 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 64 പേര്‍ രോഗമുക്തി നേടി. രണ്ടു പേരാണ് മരിച്ചത്.
ഇതോടെ മരണസംഖ്യ 8849 ആയി. 29 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ കഴിയുന്നു. ഇതുവരെ മൊത്തം 5,50,043 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇവരില്‍ 5,39,205 പേര്‍ രോഗമുക്തരായി.
വിവിധ പ്രവിശ്യകളില്‍ ഇതുവരെ 47,809,541 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

Latest News