തേജസ്വി യാദവിന്റെ വിവാഹം ഉടന്‍; നിശ്ചയം നാളെ

ന്യൂദല്‍ഹി- ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന്റെ വിവാഹം ഉടന്‍. വ്യാഴാഴ്ച ദല്‍ഹിയില്‍ വിവാഹ നിശ്ചയം നടക്കും. 32കാരനായ തേജസ്വിയുടെ വിവാഹം വലിയ ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ആര്‍ജെഡി പ്രവര്‍ത്തകര്‍. അതേസമയം വധു ആരാണെന്നതു സംബന്ധിച്ച് ഒരു സൂചനയും പുറത്തു വിട്ടിട്ടില്ല. തേജസ്വിയുടെ കുടുംബം ദല്‍ഹിയില്‍ വിവാഹ നിശ്ചയ ചടങ്ങിനുള്ള ഒരുക്കങ്ങളിലാണ്. പാര്‍ട്ടി സ്ഥാപകനായ ലാലു പ്രസാദ് യാദവിന്റെ മക്കളില്‍ ഇനി വിവാഹം ചെയ്യാന്‍ ബാക്കിയുള്ളത് തേജസ്വി മാത്രമായിരുന്നു. 

തേജസ്വിയുടെ നിര്‍ബന്ധ പ്രകാരം ചടങ്ങുകളെല്ലാം ലളിതമാക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. നിശ്ചയത്തിനു പിന്നാലെ വിവാഹവും ഉടന്‍ നടക്കുമെന്നും പറയപ്പെടുന്നു. ഡിസംബര്‍ 14നു ശേഷം ഒരു മാസത്തേക്ക് ഖര്‍മാസ് ആയതിനാല്‍ ഈ വേളയില്‍ വിവാഹം പോലുള്ള ചടങ്ങുകള്‍ നടത്താറില്ല.

Latest News