അശ്ലീല വീഡിയോ: സൗദി യുവാവും വിദേശ യുവതിയും കുടുങ്ങി

റിയാദ് - പൊതുസംസ്‌കാരത്തിന് നിരക്കാത്ത വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കമിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതായി റിയാദ് പോലീസ് പറഞ്ഞു.
വീഡിയോ ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തി പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സൗദി യുവാവും സിറിയന്‍ യുവതിയുമാണ് വീഡിയോയിലുള്ളതെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യാന്‍ ഇരുവരെയും വിളിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും റിയാദ് പോലീസ് പറഞ്ഞു.

 

Latest News