ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ അപകടം, മരണം 13 ആയി

കൂനൂര്‍- സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 13 ആയി. ബിപിന്‍ റാവത്തിനു പുറമെ, അദ്ദേഹത്തിന്റെ ഭാര്യയും സൈനിക ഉദ്യോഗസ്ഥരുമാണ് ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്. പൊള്ളലേറ്റ ബിപിന്‍ റാവത്തിന്റെ നില ഗുരുതരമാണ്.

ഊട്ടി വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് ജനറല്‍ ബിപിന്‍ റാവത്തും സംഘവും ദല്‍ഹിയില്‍നിന്നെത്തിയത്. കേഡറ്റ് ഇന്ററാക്ഷന്‍  പരിപാടിയാണ് കകോളേജില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
മേജര്‍, ലഫ്റ്റനന്റ് കേണല്‍ റാങ്കുകളിലുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്കാണ് വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് കോളജില്‍ പരിശീലനം നല്‍കുന്നത്.
ഉച്ചക്ക് 2.40ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 11.40നാണ് ബിപിന്‍ റാവത്തും സംഘവും ഹെലികോപ്റ്ററില്‍ പുറപ്പെട്ടത്. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന് വ്യോസേനയുടെ  എം.ഐ 17വി5 ഹെലിക്കോപ്റ്ററിലായിരുന്നു ബിപിന്‍ റാവത്ത് അടക്കമുള്ളവരുടെ യാത്ര.

12.10ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ എത്തിയെങ്കിലും മൂടല്‍മഞ്ഞ് കാരണം ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഹെലികോപ്റ്റര്‍ സുലൂര്‍ വ്യോമകേന്ദ്രത്തിലേക്ക് മടങ്ങി. 10 കിലോമീറ്റര്‍ പിന്നിട്ടതോടെ ഏകദേശം 12.20ന് കുനൂരിലെ കട്ടേരി ഫാമിന് സമീപത്തായി  തകര്‍ന്നു വീഴുകയായിരുന്നു.

 

Latest News