മദീന - ഹവാല ഇടപാട് നടത്തിയ മൂന്നംഗ സംഘത്തെ മദീനയില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി മദീന പ്രവിശ്യ പോലീസ് അറിയിച്ചു. യെമന്‍, സെനഗല്‍, ഗാംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. വിദേശികളില്‍ നിന്ന് പണം ശേഖരിച്ച് നിയമ വിരുദ്ധ മാര്‍ഗങ്ങളില്‍ വിദേശങ്ങളിലേക്ക് അയക്കുകയാണ് സംഘം ചെയ്തിരുന്നത്.
അറസ്റ്റിലായ പ്രതികളുടെ പക്കല്‍ ഉറവിടമറിയാത്ത 6,98,900 റിയാല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പ്രവിശ്യ പോലീസ് അറിയിച്ചു.