കള്ളപ്പണക്കേസില്‍ നടി ജാക്വിലിന്‍ ഇ.ഡി മുമ്പാകെ ഹാജരായി

മുംബൈ- തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഷറും മറ്റും ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) മുമ്പാകെ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടുദിവസം മുമ്പ് ജാക്വിലിനോട് ഇ.ഡി. ആവശ്യപ്പെട്ടിരുന്നു.
ഭീഷണിപ്പെടുത്തി സുകേഷ് 200 കോടി തട്ടിയെന്ന കേസില്‍ ജാക്വിലിന്റെ പങ്ക് കണ്ടെത്താനാണ് ഇ.ഡിയുടെ ശ്രമം.
രാജ്യംവിടാന്‍ ശ്രമിച്ച ജാക്വിലിനെ ഞായറാഴ്ച മുംബൈയില്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ചിരുന്നു. നേരത്തെ നടിക്കെതിരെ ഇ.ഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സുകേഷ് ചന്ദ്രശേഖറിനെതിരെ ഇ.ഡി സമര്‍പ്പിച്ച കുറപത്രത്തില്‍ ജാക്വിലിന്റെ പേര് പരാമര്‍ശിച്ചിരുന്നു. സുകേഷ് ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ മുംബൈയില്‍നിന്ന് ചെന്നൈയിലേക്ക് ജാക്വിലിന് വേണ്ടി ചാര്‍ട്ടര്‍ വിമാനം ബുക്ക് ചെയ്തിരുന്നുവെന്ന് ഇ.ഡി വൃത്തങ്ങള്‍ പറയുന്നു.

 

Latest News