നാട് തേങ്ങി, സൗദിയില്‍ മരിച്ച അഞ്ച് പേര്‍ക്ക് ബേപ്പൂര്‍ ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം

കോഴിക്കോട്- സൗദി അറേബ്യയിലെ ബീഷ അല്‍റൈനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ദമ്പതിമാരുടേയും മൂന്ന് മക്കളുടേയും മൃതദേഹങ്ങള്‍ ബേപ്പൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
ജുബൈലിലെ അബ്ദുല്ലത്തീഫ് അല്‍ജമീല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ബേപ്പൂര്‍ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍(44), ഭാര്യ ശബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി (12) എന്നിവരാണ് കഴിഞ്ഞ വെള്ളിയാഴ്ച ബിഷ അല്‍റൈന്‍ റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഒറ്റവരി റോഡില്‍ സൗദി പൗരന്‍ ഓടിച്ചിരുന്ന ജിഎംസി ഇവരുടെ കാറിനിടിച്ചായിരുന്നു അപകടം. അപകടത്തില്‍ സൗദി പൗരനും മരിച്ചു.
കമ്പനിയുടെ ജിസാന്‍ ബ്രാഞ്ചില്‍ ജോലിക്ക് ചേരുന്നതിന് ജുബൈലില്‍ നിന്ന് കുടുംബ സമേതം കുടുംബസമേതം പുറപ്പെട്ടതായിരുന്നു ജാബിര്‍.
ജാബിര്‍ കമ്പനി ആസ്ഥാനത്ത് ശനിയാഴ്ച രാവിലെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തലാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. സന്ദര്‍ശക വിസയില്‍ ഒന്നരമാസം മുമ്പാണ് ജാബിറിന്റെ ഭാര്യയും മക്കളും എത്തിയിരുന്നത്.

 

Latest News