Sorry, you need to enable JavaScript to visit this website.

വാഗ്ദാനം പാലിച്ചില്ല, സ്വകാര്യ ബസുകൾ 21 മുതൽ സമരത്തിലേക്ക്

കൊച്ചി- ബസ് യാത്രാ നിരക്ക വർധിപ്പിക്കുമെന്ന വാഗ്ദാനം മന്ത്രി പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഈ മാസം 21 മുതൽ സ്വകാര്യബസുകൾ പണിമുടക്കുമെന്ന് ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം എട്ടിന് സംയുക്ത സമര സമിതി സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രി ഇടപെട്ട് സമരം മാറ്റിവെപ്പിക്കുകയായിരുന്നു. 18നകം ആവശ്യങ്ങൾ അംഗീകരിക്കുമെന്ന മന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ലെന്നും ബസ് ഉടമകൾ ആരോപിച്ചു. ഒരു മാസം കഴിഞ്ഞിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. കോവിഡ് കാലത്തെ വാഹന നികുതി പൂർണമായും ഒഴിവാക്കണമെന്നും വിദ്യാർഥികളുടെ യാത്രാ നിരക്കിൽ കാലോചിത മാറ്റം വരുത്തണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.
 

Latest News