Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ ഇ.ഡി പരിശോധന, പ്രതിഷേധം

കണ്ണൂർ- പെരിങ്ങത്തൂരിൽ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഷഫീഖിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ഗുരുജി മുക്കിലെ വീട്ടിലാണ് മുംബൈയിൽ നിന്നെത്തിയ ഇ.ഡി സംഘം പരിശോധന നടത്തുന്നത്.
കുറച്ചു ദിവസം മുമ്പ് പ്രദേശത്തുനടന്ന പൊതുപരിപാടിക്കിടെ ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ഷഫീഖ് വിദ്വേഷ പരാമർശം നടത്തിയിരുന്നു. ഇതിനു പിന്നാലെ ഷഫീഖിനെതിരെ ചൊക്ലി പോലീസിൽ ബി.ജെ.പി പ്രവർത്തകർ പരാതി നൽകിയിരുന്നു. വിദേശ ഫണ്ടു സ്വീകരിച്ച് നാട്ടിൽ വർഗീയ കലാപമുണ്ടാക്കാൻ ഷഫീഖ് ശ്രമിക്കുന്നുവെന്നാണ് പരാതി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇഡി പരിശോധന നടത്തുന്നതെന്നാണ് വിവരം.  വീടിനു മുൻപിൽ ഇ.ഡിക്കെതിരെ പ്രദേശത്തെ എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

Latest News