Sorry, you need to enable JavaScript to visit this website.

പ്രതിദിനം 500 ലേറെ സർവീസ് നടത്തി സൗദിയ റെക്കോർഡ്

റിയാദ് - പ്രതിദിനം 500 ലേറെ സർവീസുകൾ നടത്തി ദേശീയ വിമാന കമ്പനിയായ സൗദിയ റെക്കോർഡിട്ടു. ഡിസംബർ നാലിന് ശനിയാഴ്ച 507 സർവീസുകളും ഡിസംബർ മൂന്ന് വെള്ളിയാഴ്ച 500 സർവീസുകളുമാണ് സൗദിയ നടത്തിയത്. കൊറോണ മഹാമാരി പ്രത്യക്ഷപ്പെട്ട ശേഷം ആദ്യമായാണ് സൗദിയയുടെ പ്രതിദിന സർവീസുകൾ 500 കവിയുന്നത്. ഫസ്റ്റ് ടേം അവധി അവസാനിക്കാറായതിനും സൗദിയിലെ വിവിധ നഗരങ്ങളിൽ വിനോദ പരിപാടികളും ലോക മത്സരങ്ങളും നടക്കുന്നതിനോടും അനുബന്ധിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ സൗദിയ റെക്കോർഡ് സർവീസുകൾ നടത്തിയത്. 
ശനിയാഴ്ച ഏറ്റവും കൂടുതൽ സർവീസുകൾ നടത്തിയത് ജിദ്ദയിൽ നിന്നും റിയാദിൽ നിന്നുമായിരുന്നു. ഇരു നഗരങ്ങളിൽ നിന്നും 128 സർവീസുകൾ വീതം സൗദിയ നടത്തി. ദമാമിൽ നിന്ന് 30 ഉം മദീനയിൽ നിന്ന് 14 ഉം സർവീസുകളും ശനിയാഴ്ച നടത്തി. നിലവിൽ സൗദിയിലെ 27 നഗരങ്ങളിലേക്കും 49 വിദേശ നഗരങ്ങളിലേക്കുമായി ആകെ 76 നഗരങ്ങളിലേക്ക് സൗദിയ സർവീസുകൾ നടത്തുന്നുണ്ട്. കൊറോണ മഹാമാരിക്കു മുമ്പുള്ള നിലയിലേക്ക് വ്യോമയാന മേഖല തിരികെവരുന്നതിന്റെ സൂചനകൾ തുടരുന്ന പശ്ചാത്തലത്തിൽ ലോകത്തെ 100 ലേറെ നഗരങ്ങളിലേക്ക് വൈകാതെ സൗദിയ സർവീസുകൾ ആരംഭിക്കും.
 

Latest News