തലശ്ശേരി- ബസില്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കോടിയേരി ഈങ്ങയില്‍പീടികയിലെ സവാദാണ് (24)അറസ്റ്റിലായത്. തലശ്ശേരി കോപ്പാലം റൂട്ടിലോടുന്ന ബസിലാണ് സംഭവം. ബസ്സിലെ യാത്രക്കാരിയായിരുന്ന പെണ്‍കുട്ടിയോട് യുവാവ് മോശമായി പെരുമാറുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് സഹയാത്രക്കാര്‍ ഇടപെട്ടതോടെ യുവാവ് തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെട്ടു. സംഭവം പോലീസില്‍ അറിയിച്ചതിനെ പോലീസ് പ്രതിക്കു വേണ്ടി തിരച്ചില്‍ നടത്തി. ന്യൂമാഹി ഇന്‍സ്പെക്ടര്‍ ലതീഷിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സവാദിനെ പിന്നീട് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.