ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

എടക്കര-പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ വഴിക്കടവില്‍ ഒരാള്‍ അറസ്റ്റില്‍. നരോക്കാവ് ഞാവലിങ്കല്‍ പറമ്പില്‍ അബ്ബാസിനെയാണ് (37) വഴിക്കടവ് പോലീസ് ഇന്‍പെക്ടര്‍ പി. അബ്ദുള്‍ ബഷീറും സംഘവും പാലക്കാട്ടു നിന്നു അറസ്റ്റ് ചെയ്തത്. 2016-ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പരാതിയില്‍ രണ്ടു ദിവസം മുമ്പ്് എടക്കര പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ തണ്ണിക്കടവ് സ്വദേശി മുഹമ്മദ് ഫസല്‍, പലേമാട് സ്വദേശി സജീര്‍മോന്‍ എന്നിവരെ എടക്കര പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തില്‍ കുട്ടി, വഴിക്കടവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചും ലൈംഗികാതിക്രമം നേരിട്ടിരുന്നതായി കണ്ടെത്തി. ഈ സംഭവത്തില്‍ വഴിക്കടവ് പോലീസ് കേസ്റ്റ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവേയാണ് നരോക്കാവ്  സ്വദേശിയെ പാലാക്കാട്ടു നിന്നു പ്രത്യേക അന്വേഷണ സംഘം പിടിക്കൂടിയത്.
ഇതോടെ കുട്ടിയുടെ പരാതിയില്‍ മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായത്.  പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മഞ്ചേരി കോടതിയില്‍ ഹാജരാക്കി  റിമാന്‍ഡ്് ചെയ്തു.

 

 

Latest News