പ്രവാസികളുടെ പ്രതിഷേധം വിജയിച്ചു; റാപിഡ് പി.സി.ആര്‍ നിരക്കില്‍ 910 രൂപ കുറച്ചു

കരിപ്പൂര്‍-കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപിഡ് പി.സി.ആര്‍ പരിശോധനക്ക് ഈടാക്കുന്ന അമിത നിരക്ക് അധികൃതര്‍ കുറച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ 1580 രൂപയാണ് നിരക്ക്.നേരത്തേ, ഇത് 2490 രൂപയായിരുന്നു.
പുതിയ നിരക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടപ്പാക്കി. ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെട്ട ഷാര്‍ജ വിമാനത്തിലെ യാത്രക്കാരില്‍നിന്ന് പുതുക്കിയ നിരക്കാണ് ഈടാക്കിയതെന്ന് കോഴിക്കോട് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരം, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിലും വൈകാതെ നിരക്ക് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest News