Sorry, you need to enable JavaScript to visit this website.

അസമീസ്, കൊങ്കണി സാഹിത്യപ്രതിഭകള്‍ക്ക് ജ്ഞാനപീഠ പുരസ്‌കാരം

ന്യൂദല്‍ഹി- രണ്ടു വര്‍ഷത്തെ ജഞാനപീഠ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കന് കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരവും  കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മോസോക്ക് ഈ വര്‍ഷത്തേയും  ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കും.

ഗോവന്‍ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദര്‍ മോസോ. കാര്‍മേലിന്‍ എന്ന നോവലിന് 1983ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും 2011ല്‍ സൂനാമി സൈമണ്‍ എന്ന നോവലിന് വിമല വി.പൈ.വിശ്വ കൊങ്കണി സാഹിത്യ പുരസ്‌കാരവും ലഭിച്ചു.
സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ്, ജനറല്‍ കൗണ്‍സില്‍, ഫിനാന്‍സ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാഥണ്‍, സാഗ്രണ, റുമാദ് ഫുള്‍, സപന്‍ മോഗി, സൂനാമി സൈമണ്‍, സൂദ്, കാര്‍മേലിന്‍, ചിത്തരങ്ങി എന്നിവയാണ് പ്രധാന കൃതികള്‍.

1990ല്‍ നീല്‍മണിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1981ലെ അസമീസ് സാഹിത്യ അക്കാദമി അവാര്‍ഡും 2002ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നേടി. സൂര്യ ഹേനോ നമി അഹേ ഈ നദിയേദി, ഫുലി തക സൂര്യമുഖി ഫുല്‍തോര്‍ ഫാലെ, കബിത എന്നിവയാണ് പ്രധാന കൃതികള്‍.

 

Latest News