നിയമം പിന്‍ലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയില്ല, വഖഫ് വിഷയത്തില്‍ ലീഗ് പ്രക്ഷോഭം തുടരും-സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്- വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട ഉത്തരവ് പിന്‍വലിക്കുമെന്ന് സമസ്തയുമായുള്ള ചര്‍ച്ചയില്‍  മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടില്ലെന്നും നിയമം പിന്‍വലിക്കുന്നതുവരെ മുസ്്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
നിയമസഭയാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയതെന്നും നിയമസഭയില്‍ തന്നെ ഇത് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനം പി.എസിക്ക് വിട്ട ഉത്തരവിനെതിരെ ഡിസംബര്‍ ഒമ്പതിന് കോഴിക്കോട് നടക്കാനിരിക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. വഖഫ് ബോര്‍ഡ് നിയമത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ക്കെല്ലാവര്‍ക്കും എതിര്‍പ്പുണ്ടെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.

 

Latest News