യൂണിഫോമണിഞ്ഞ് ഫോട്ടോഷൂട്ട്, വനിതാ എസ്.ഐ വിവാദത്തില്‍

കോഴിക്കോട്- യൂണിഫോമില്‍ വനിതാ എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വിവാദമായി. പേരുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്.ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച യൂണിഫോമണിഞ്ഞാണ് എസ്.ഐ ഫോട്ടോഷൂട്ട് നടത്തിയത്.

എസ്.ഐയും പ്രതിശ്രുത വരനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. പോലീസുകാര്‍ക്കിടയിലെ തന്നെ ചില വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ഇത് നിയമപരമാണോ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് കാരണമായി.  പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ നല്‍കിയ ഉത്തരവിന്റെ ലംഘനമാണ് യൂണിഫോമണിഞ്ഞുള്ള ഫോട്ടോഷൂട്ടെന്നും വിമര്‍ശനമുയര്‍ന്നു. സമൂഹ മാധ്യമങ്ങളില്‍ പോലീസ് സേനാംഗങ്ങള്‍ വ്യക്തിപരമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് 2015 ഡിസംബറില്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.

 

Latest News