Sorry, you need to enable JavaScript to visit this website.

സലഫികള്‍ കയ്യേറിയ വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കണം- അബ്ദുല്‍ ഹകീം അസ്ഹരി

കോഴിക്കോട്- സലഫികള്‍ കയ്യേറിയ വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹകീം അസ്ഹരി. കോഴിക്കോട് നഗരത്തില്‍ മാത്രം 11 പള്ളികള്‍  കയ്യേറിയിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  സുന്നികള്‍ വഖഫ് ചെയ്ത നിരവധി സ്വത്തുക്കള്‍ വഹാബി ആശയക്കാര്‍ കയ്യേറിയിട്ടുണ്ട്.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോഴിക്കോട് നഗരത്തിലെ പട്ടാളപ്പള്ളിയും മുഹിയുദ്ദീന്‍ പള്ളിയും. ഇവയടക്കം 11 പള്ളികള്‍ കോഴിക്കോട് നഗരത്തില്‍ മാത്രം  കയ്യേറിയിട്ടുണ്ട്.

വഖഫ് സ്വത്തുക്കള്‍ വഖഫ് ചെയ്ത വ്യക്തിയുടെ ആഗ്രഹത്തിന് അനുസരിച്ചാണ് വിനിയോഗിക്കേണ്ടത്. കോഴിക്കോട് മുഹ്‌യുദ്ദീന്‍ പള്ളിയുടെ കാര്യത്തില്‍ ഉദ്ഘാടന ദിവസം ഒരു മൗലവി മിമ്പറില്‍ കയറി പ്രസംഗിച്ചാണ് പള്ളി കൈക്കലാക്കിയതെന്നും അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനത്തിന്റെ കാര്യത്തില്‍ എല്ലാവിഭാഗവുമായി ആലോചിച്ച് മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest News