ഇന്ത്യന്‍ വംശജനായ പെട്രോള്‍ സ്‌റ്റേഷന്‍ ഉടമയെ പട്ടാപ്പകല്‍ കവര്‍ച്ചക്കാര്‍ കൊലപ്പെടുത്തി

ന്യൂയോര്‍ക്ക്- അമേരിക്കയില്‍ ഇന്ത്യന്‍ വശംജനായ പെട്രോള്‍ സ്‌റ്റേഷന്‍ ഉടമയെ കവര്‍ച്ചക്കാര്‍ കൊലപ്പെടുത്തി. അമിത് പട്ടേലാണ് (45) ജോര്‍ജിയയിലെ കൊളംബസില്‍ വെച്ച് ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോകുന്നതിനിടെ കൊല്ലപ്പെട്ടത്. മകളുടെ പിറന്നാള്‍ ദിനത്തിലാണ് സംഭവം. പോലീസ് സ്‌റ്റേഷനുമായി ചേര്‍ന്നുള്ള ബാങ്ക് കെട്ടിടത്തിനു മുന്നില്‍ പട്ടാപ്പകലാണ് കവര്‍ച്ചക്കാര്‍ പട്ടേലിനെ കൊലപ്പെടുത്തിയത്.

കവര്‍ച്ചക്കാരുടെ വെടിയേറ്റാണ് മരണമെന്ന് കൗണ്ടി കൊറോണറെ ഉദ്ധരിച്ച് ഡബ്ല്യുടിവിഎം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

പെട്രോള്‍ സ്‌റ്റേഷനില്‍ നിന്നുള്ള വാരാന്ത്യ വില്‍പ്പന തുക ബാങ്കില്‍ നിക്ഷേപിച്ച ശേഷം മൂന്ന് വയസ്സുള്ള മകളുടെ ജന്മദിനം ആഘോഷിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഭാര്യ വിന്നി പട്ടേല്‍ പറഞ്ഞു.

 

Latest News