Sorry, you need to enable JavaScript to visit this website.

ആലപ്പുഴയില്‍ ഹര്‍ത്താല്‍ സമാധാനപരം 

ആലപ്പുഴ- നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സി.പി.എമ്മും കോണ്‍ഗ്രസും ആഹ്വാനംചെയ്ത ഹര്‍ത്താല്‍ സമാധാനപരം. 
ഉച്ചവരെ ആയിരുന്നു ഹര്‍ത്താല്‍. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നില്ല. സി.പി.എം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. കെ.എസ്.ആര്‍.ടി.സി ബസുകളും ജലഗാതഗത വകുപ്പിന്റെ ബസുകളും സര്‍വീസ് നടത്തിയത് ജനങ്ങള്‍ക്ക് ആശ്വാസമായി. കെ.എസ്.യു - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസും സി.പി.എമ്മും നഗരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സി.പി.എമ്മിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കെ.എസ്.യുവിന്റെ സമര കാഹളം പരിപാടിക്കെത്തിയ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പ്രത്യേക സംഘം അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. 

Latest News