Sorry, you need to enable JavaScript to visit this website.

മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ മിഷനറി സ്‌കൂളില്‍ സംഘപരിവാര്‍ ആക്രമണം

ഭോപാല്‍- മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ മിഷനറി സ്‌കൂളില്‍ ആക്രമണം നടത്തി. 12ാം ക്ലാസ് മാത്ത്‌സ് പരീക്ഷ നടക്കുന്നതിനിടെയാണ് സ്‌കൂളിലേക്ക് ഇരച്ചുകയറിയ സംഘം വ്യാപക ആക്രമണം അഴിച്ചു വിട്ടത്. സ്‌കൂള്‍ കെട്ടിടത്തിന് അക്രമികള്‍ നാശനഷ്ടം വരുത്തി. വിദ്യാര്‍ത്ഥികള്‍ അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടു. സ്‌കൂള്‍ നടത്തിപ്പുകാര്‍ എട്ടു വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം നടത്തിയെന്ന് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം അഴിച്ചുവിട്ടാണ് ആക്രമണം നടത്തിയത്. അക്രമി സംഘവും പ്രദേശ വാസികളുമടക്കം നിരവധി പേര്‍ സ്‌കൂളിനു പുറത്ത് നടത്തിപ്പുകാര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന വിഡിയോകളും പ്രചരിക്കുന്നുണ്ട്. പോലീസ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

ആക്രമണത്തെ കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നുവെന്നും ഒരു ദിവസം മുമ്പ് തന്നെ പോലീസിനേയും സംസ്ഥാന സര്‍ക്കാരിനേയും വിവരമറിയിച്ചിട്ടും വേണ്ടത്ര സുരക്ഷ നല്‍കിയില്ലെന്നും സ്‌കൂള്‍ മാനേജര്‍ പറയുന്നു. അക്രമത്തെ കുറിച്ച് അറിഞ്ഞിട്ടും പോലീസ് മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. അക്രമികള്‍ ആരോപിക്കുന്ന മതപരിവര്‍ത്തനം സ്‌കൂളില്‍ നടന്നിട്ടില്ലെന്നും അവര്‍ പറയുന്ന പേരുകളില്‍ ആരും സ്‌കൂളിലില്ലെന്നും മാനേജര്‍ പറഞ്ഞു. 

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ക്രിസ്ത്യന്‍ മിഷനി സ്ഥാപനങ്ങള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തി. അക്രമികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും സംഭവം അന്വേഷിച്ചു വരികയാണെന്നും എസ് പി മോനിക്ക ശുക്ല പറഞ്ഞു.
 

Latest News