ലോകസുന്ദരിമാര്‍ ഇസ്രായിലില്‍, മിസ് യൂണിവേഴ്‌സ് മത്സരം 12 ന്

ടെല്‍ അവീവ്- മിസ് യൂണിവേഴ്‌സ് മത്സരാര്‍ഥികള്‍ മത്സരം നടക്കുന ഇസ്രായേലില്‍ എത്തിത്തുടങ്ങി.  ജി.സി.സി ഉള്‍പ്പടെ 80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ വിജയകിരീട പ്രതീക്ഷയുമായാണ് എത്തിയിരിക്കുന്നത്. ഡിസംബര്‍ 12 ന് ആണ് മത്സരം.

കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഡിസംബര്‍ 12 ന് ഇസ്രായേല്‍ മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിന് ആതിഥേയത്വം വഹിക്കുമെന്ന് ടൂറിസം മന്ത്രി യോയല്‍ റസ്വോസോവ്  പറഞ്ഞു.

വിദേശികള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, ചെങ്കടല്‍ റിസോര്‍ട്ടായ എയിലറ്റില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.

ജറുസലേമില്‍നിന്ന് ആരംഭിച്ച് മത്സരം നടക്കുന്ന എയ്ലറ്റ് വരെയുള്ള മത്സരാര്‍ഥികളുടെ സഞ്ചാരം മിസ് യൂണിവേഴ്‌സ് സംഘാടകര്‍ ഔദ്യോഗിക ചിത്രങ്ങളിലൂടെ പുറത്തുവിട്ടു.

 

Latest News