താനൂര്‍-ബസും ആപ്പേ ഗുഡ്‌സ് മിനിലോറിയും കൂട്ടിയിടിച്ച് ഏഴുവയസുകാരി മരിച്ചു. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്‌റഫിന്റെ മകള്‍ സഫ്‌ല ഷെറിന്‍ (ഏഴ്) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടം. ഒഴൂര്‍ വെട്ടുകുളത്തെ ബന്ധുവീട്ടില്‍ നിന്നു വിറകുമായി അരീക്കാട്ടേക്ക് പോകുന്നതിനിടെ ആപ്പേയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആപ്പേ തലകീഴായി മറിയുകയും മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. അരീക്കാട് എ.എം,യുപി സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ആപ്പേ ഡ്രൈവര്‍ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റംലയാണ് സഫ്‌ല ഷെറിന്റെ മാതാവ്. സഫ് വാന്‍ സഹോദരനാണ്.






