മാരിബില്‍ വന്‍ പോരാട്ടം, 24 മണിക്കൂറിനിടെ 280 ഹൂതികളെ വധിച്ചു

റിയാദ്- അറബ് സഖ്യസേന കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാരിബില്‍ ഹൂതി തീവ്രവാദികളെ ലക്ഷ്യം വച്ചുള്ള ഏറ്റവും വലിയ ആക്രമണം നടത്തി.  ഇറാന്‍ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പിലെ 280 അംഗങ്ങളെ കൊലപ്പെടുത്തിയതായി പ്രസ്താവനയില്‍ പറയുന്നു.

ഓപ്പറേഷന്‍ സമയത്ത്, 34 ഹൂതി സൈനിക വാഹനങ്ങളും വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലങ്ങളും ലക്ഷ്യമിട്ടിരുന്നു.
ഹൂതി മിലിഷ്യയില്‍ പെട്ട അഞ്ച് പോരാളികളെ സൈന്യവും പോപ്പുലര്‍ റെസിസ്റ്റന്‍സ് സേനയും പിടികൂടിയതായി മാരിബിന് വടക്കുള്ള അല്‍-അലം ഫ്രണ്ടിലെ സൈനിക സ്രോതസ്സുകള്‍ സ്ഥിരീകരിച്ചു.

അല്‍-അലം ഗ്രൗണ്ടില്‍ ഹൂത്തി മിലിഷ്യ നടത്തിയ ആക്രമണം യെമന്‍ സേന ചെറുത്തുതോല്‍പ്പിച്ചതിന് പിന്നാലെയാണ് സൈനിക വാഹനങ്ങള്‍ നശിപ്പിക്കുകയും നിരവധി മിലീഷ്യ അംഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തത്.

 

Latest News