സൗദിയില്‍ വെള്ളടാങ്ക് ദേഹത്ത് വീണ് മലപ്പുറം സ്വദേശി മരിച്ചു

നജ്‌റാന്‍- മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) നജ്‌റാനില്‍ അപകടത്തില്‍ മരിച്ചു. വെളളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായ  ഷഹീദ് സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ വെള്ള ടാങ്ക് ദേഹത്ത് വീഴുകയായിരുന്നു. 
രണ്ട് വര്‍ഷമായി നജ്‌റാനില്‍ ജോലി ചെയ്തു വരുന്നു. കുറ്റിക്കാടന്‍ സലാമിന്റെയും സാജിദയുടേയും മകനാണ്.  
നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം കെ.എം.സി.സി നേതാവ് ലുഖ്മാന്‍ ചേലാമ്പ്രയും രംഗത്തുണ്ട്

 

Latest News