വാളയാര്‍ പെണ്‍കുട്ടികളുടെ മരണം, സി.ബി.ഐ ഡമ്മി പരീക്ഷണം നടത്തി

പാലക്കാട്- വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ ഡമ്മി പരീക്ഷണം കടത്തി. ഒമ്പതും പതിമൂന്നും വയസ്സ് പ്രായമായ പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പഴയ വീട്ടിലും പരിസരത്തുമായിരുന്നു പരിശോധന.

കുട്ടികളുടെ ശരീരത്തിന്റെ ഭാരത്തിന് സമാനമായ ഡമ്മികളാണ് തെളിവെടുപ്പിന് ഉപയോഗിച്ചത്. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ഈ നടപടി. ഇന്നവെ ഉച്ചക്ക് രണ്ടു മണിയോടെ ആരംഭിച്ച പരീക്ഷണം വൈകീട്ട് ആറരക്കാണ് അവസാനിച്ചത്.

സി.ബി.ഐഐയുടെ തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. ഡി.വൈ.എസ്.പി ആര്‍.അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് ഡമ്മി പരീക്ഷണം നടന്നത്. സി.ബി.ഐ സംഘം എത്തുന്നതറിഞ്ഞ് രാവിലെത്തന്നെ വാളയാര്‍ അട്ടപ്പള്ളത്ത് ആളുകള്‍ തടിച്ചു കൂടിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വാളയാറിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ ഏറ്റെടുത്തത്.

 

Latest News