Sorry, you need to enable JavaScript to visit this website.

സന്‍സദ് ടി.വി പക്ഷം പിടിക്കുന്നു, ബഹിഷ്‌കരിച്ച് ശശി തരൂര്‍

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ സഭാനടപടികള്‍ തടസ്സപെടുത്തി എന്നാരോപിച്ച് 12 രാജ്യസഭ എം.പിമാരെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ സന്‍സദ് ടിവിയുടെ ടു ദ പോയിന്റ് എന്ന അഭിമുഖ സംഭാഷണ പരിപാടിയുടെ അവതാരക സ്ഥാനത്തു നിന്ന് പിന്മാറി.

ഇന്ത്യയുടെ പാര്‍ലമെന്റ് ജനാധിപത്യ സംവിധാനത്തിന്റെ മര്യാദകള്‍ പാലിച്ചാണ് പാര്‍ലമെന്റ് നടപടികള്‍ ചിത്രീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലായ സന്‍സദ് ടിവിയുടെ ക്ഷണം സ്വീകരിച്ച് സംഭാഷണ പരിപാടിയുടെ അവതാരക സ്ഥാനം സ്വീകരിച്ചത്. എന്നാല്‍ സന്‍സദ് ടിവി സഭാനടപടികള്‍ ചിത്രീകരിക്കുന്നത് ശരിയായ രീതിയിലല്ല.

പ്രതിപക്ഷ എംപിമാര്‍ സഭയില്‍ ഉന്നയിക്കുന്ന വിഷയങ്ങളെ ശരിയായ രീതിയില്‍ ചിത്രീകരിക്കുന്നില്ല എന്നത് കൂടാതെ പക്ഷം പിടിച്ചു കൊണ്ടുള്ള ചിത്രീകരണ നടപടികളും സന്‍സദ് ടിവി പിന്തുടരുന്നു. ഇത്തരം നടപടികള്‍ അവസാനിപ്പിക്കുകയും സസ്‌പെന്‍ഡ് ചെയ്ത എം.പിമാരെ തിരിച്ചെടുക്കുകയും ചെയ്യുന്നത് വരെ സന്‍സദ് ടിവിയുടെ പരിപാടികളില്‍ പങ്കെടുക്കില്ലെന്നും ശശി തരൂര്‍ അറിയിച്ചു.    

 

 

Latest News