തടി കുറയാന്‍ കാരണം അസുഖമല്ലെന്ന് നടി ഖുശ്ബു, കുറച്ചത് 20 കിലോ

ചെന്നൈ- ശരീര ഭാരം ഇരുപത് കിലോ കുറച്ചുവെന്നും ഭാരം കുറയാന്‍ കാരണം അസുഖമല്ലെന്നും വിശദീകരിച്ച് നടി ഖുശ്ബു. മാറ്റത്തിന്റെ പുതിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തപ്പോള്‍  ഉയര്‍ന്ന ചോദ്യങ്ങള്‍ക്കാണ് ഖുശ്ബുവിന്റെ മറുപടി. ശരീരം ഭാരം കുറച്ചപ്പോള്‍ പലരും അസുഖമാണോ എന്നു ചോദിച്ചുവെന്നും തനിക്കിപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.  

നിങ്ങള്‍ സ്വയം നോക്കുക, ഓര്‍ക്കുക. ആരോഗ്യമാണ് സമ്പത്ത്. എനിക്ക് എന്തോ അസുഖമാണെന്നു കരുതി അന്വേഷിച്ചവര്‍ക്ക് നന്ദി. ഇത്രയും ആരോഗ്യവതിയായി മുമ്പൊരിക്കലും ഇരുന്നിട്ടില്ല. പത്തുപേര്‍ക്കെങ്കിലും താന്‍ കാരണം പ്രചോദനമുണ്ടായാല്‍ താന്‍ വിജയിച്ചു.  തടി കുറയുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളും  പങ്കുവെച്ചുകൊണ്ട് ബി.ജെ.പി നേതാവ് കൂടിയായ ഖുശ്ബു പറഞ്ഞു.
തടി എങ്ങനെ കുറച്ചുവെന്ന ചോദ്യങ്ങളുമായി നിരവധി പേരാണ് കമന്റെ ചെയ്യുന്നത്. കഠിനാധ്വാനമാണ് ശരീരഭാരം കുറയാനുള്ള കാരണമെന്ന് ആരാധകരില്‍ ഒരാളുടെ കമന്റിന് താരം മറുപടി നല്‍കി.

 

Latest News