തിരുവനന്തപുരം- പൂവച്ചൽ പഞ്ചായത്തിൽ ബി.ജെ.പിയുടെയും സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസം പാസായി. ഇതോടെ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. പഞ്ചായത്തിൽ ഭരണസ്തംഭനമാണെന്നും ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് കോൺഗ്രസ് അവിശ്വാസം അവതരിപ്പിച്ചത്.
23 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. എൽഡിഎഫ്9, യുഡിഎഫ്7, ബിജെപി6, സ്വതന്ത്രൻ1. ഒൻപതിനെതിരെ 14 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. ടി.സനൽകുമാറാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്. 15 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം. ബി.ജെ.പിയോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രമേയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അവർ പിന്തുണയ്ക്കുകയായിരുന്നെന്നും കോൺഗ്രസ് നേതാവ് അനൂപ് പറഞ്ഞു.






