ബ്ലൗസിനെ ചൊല്ലി ഭര്‍ത്താവുമായി ഉടക്കി യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്- ടൈലര്‍ ആയ ഭര്‍ത്താവ് തയ്ച്ച ബ്ലസ് ഇഷ്ടപ്പെടാത്തതിനെ ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ട യുവതി ആത്മഹത്യ ചെയ്തു. മറ്റൊരു ബ്ലസ് തയ്പ്പിച്ചു തരാന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് നിരസിച്ചു. ഇതിനെ ചൊല്ലിയുണ്ടായ വഴക്കിനു ശേഷമാണ് 35കാരിയായ വിജയലക്ഷ്മിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍ വൈകീട്ട് സ്‌കൂള്‍ കഴിഞ്ഞെത്തി കിടപ്പുമുറിയുടെ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും മറുപടി ഇല്ലാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഭര്‍ത്താവ് ശ്രീനിവാസിനും രണ്ടു മക്കള്‍ക്കുമൊപ്പം ഹൈദരാബാദിലെ അംബര്‍പേട്ടിലെ ഗൊല്‍നക തിരുമല നഗറിലാണ് ഇവര്‍ താമസിച്ചിരുന്നത്. ടൈലറായ ശ്രീനിവാസ് സാരി, ബ്ലസ് തുണിത്തരങ്ങള്‍ വീടുകള്‍ തോറും കയറിയിറങ്ങി വില്‍പ്പന നടത്തുന്നയാളാണ്. വീട്ടില്‍ തയ്യല്‍ ജോലിയുമുണ്ട്. കഴിഞ്ഞ ദിവസം വിജയലക്ഷ്മിക്കു വേണ്ടി ഒരു ബ്ലൗസ് തയ്ച്ചു നല്‍കി. എന്നാല്‍ അവര്‍ക്കിത് ഇഷ്ടപ്പെട്ടില്ല. പകരം മറ്റൊന്ന് തയ്പ്പിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീനിവാസ് നിരസിച്ചത് വിജയലക്ഷ്മിലെ വേദനിപ്പിച്ചു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു.
 

Latest News