Sorry, you need to enable JavaScript to visit this website.
Friday , January   21, 2022
Friday , January   21, 2022

ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

റിയാദ്- ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദിൽ നടന്ന നാഷണൽ റെപ്രസന്റേറ്റീവ് കൗൺസിൽ ആണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരിക്കേൽപ്പിച്ചു കൊണ്ട് തങ്ങളുടെ ഫാസിസ്റ്റ് അജണ്ട പൂർത്തിയാക്കാൻ വെമ്പൽ കൊള്ളുന്ന സംഘപരിവാര ശക്തികൾക്ക് പ്രചോദനമേകുന്ന പ്രവണതയാണ് ഭരണകൂടങ്ങളിൽ നിന്നും രാജ്യത്തെ ചില നീതിപീഠങ്ങളിൽ നിന്നും കണ്ടു കൊണ്ടിരിക്കുന്നതെന്ന് സോഷ്യൽ ഫോറം സൗദി നാഷണൽ റെപ്രസന്റേറ്റീവ് കൗൺസിൽ അഭിപ്രായപ്പെട്ടു.
രാജ്യത്തെ വിവിധ സമുദായങ്ങൾ സൗഹൃദത്തോടെ ജീവിക്കുന്നതിനെ അസഹിഷ്ണുതയോടെ കാണുകയും ആർ.എസ്.എസ് അജണ്ട പ്രകാരം ഇതര സമുദായങ്ങളെ ശത്രുക്കളാക്കി അവരുടെ ആരാധനാലയങ്ങൾ തകർക്കുന്നതും  വിശ്വാസ സ്വാതന്ത്ര്യം ഹനിക്കുന്നതും അനസ്യൂതം തുടരുകയാണ്. 
ബാബരി മസ്ജിദ് തകർത്ത് സത്യത്തിനും നീതിക്കും വിരുദ്ധമായി  ക്ഷേത്രം പണിയാൻ ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിന്റെ തുടർച്ചയാണ് മഥുരയിലെ ഷാഹി മസ്ജിദിന്റെ നേർക്കും ഹിന്ദുത്വർ അക്രമത്തിന് ഒരുങ്ങുന്നത്. ബാബരി മസ്ജിദിലോ ഷാഹി മസ്ജിദിലോ അവസാനിക്കുന്നതല്ല ഹിന്ദുത്വ ലക്ഷ്യം. 2014 മുതൽ തുടരുന്ന മോഡി സർക്കാരിന്റെ കാലത്ത് രാജ്യത്തെ ഒട്ടേറെ മസ്ജിദുകളും ക്രിസ്തീയ ആരാധനാലയങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. ദളിതർക്കു നേരെയുള്ള ആക്രമണങ്ങളും ബലാൽസംഗങ്ങളും ഇപ്പോൾ വാർത്ത പോലുമല്ലാതായിരിക്കുന്നു.
ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകിയിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുത്തു.  ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ യശസ്സോടെ നിന്നിരുന്ന രാജ്യത്തിന്റെ പൊതു സ്വത്തുക്കൾ കുത്തക ഭീമന്മാരുടെ കറവപ്പശുക്കളാക്കി മാറ്റി ജനങ്ങളെ വഞ്ചിക്കുകയും അതുമൂലം സാമ്പത്തിക മേഖല മൂക്ക് കുത്തിയ അവസ്ഥയിലെത്തുകയും  ചെയ്തിരിക്കുകയാണ്. 
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം നൂറ്റി ഒന്നാം സ്ഥാനത്താണ്. ഇന്ധന വില വർധന മൂലം കോടിക്കണക്കായ ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ ഭരണകർത്താക്കക്ക് സമയമില്ല. 
കഴിഞ്ഞ മൂന്നു വർഷക്കാലത്തെ സൗദിയിലെ വിവിധ പ്രവിശ്യകളിലെ സോഷ്യൽ ഫോറം പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. വെൽഫെയർ പ്രവർത്തനങ്ങളിലും കോവിഡ് രൂക്ഷമായ കാലത്തും സോഷ്യൽ ഫോറം വളണ്ടിയർമാർ നടത്തിയ നിസ്തുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ യോഗം മുക്തകണ്ഠം പ്രശംസിച്ചു. പതിനായിരക്കണക്കിന് ആളുകൾക്ക് ഭക്ഷ്യ പദാർഥങ്ങൾ എത്തിക്കാനും, രക്തദാനമടക്കമുള്ള സേവനങ്ങൾ ചെയ്യാനും വളണ്ടിയർമാർ നടത്തിയ പ്രവർത്തനങ്ങളാണ് മീഡിയ വൺ ഏർപ്പെടുത്തിയ ബ്രേവ് ഹാർട്ട് അവാർഡിന് സോഷ്യൽ ഫോറം അർഹത നേടിയതെന്നും കൗൺസിൽ വിലയിരുത്തി.      
ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി അഷ്‌റഫ് മൊറയൂർ (പ്രസിഡണ്ട്), അഷ്‌റഫ് പുത്തൂർ കർണാടക (ജനറൽ സെക്രട്ടറി), നസ്‌റുൽ ഇസ്‌ലാം ചൗധരി അസം, മുഹമ്മദ് സലാഹുദ്ദീൻ കർണാടക (വൈസ് പ്രസിഡന്റുമാർ), അബ്ദുൽ ഗനി, ഇ.എം അബ്ദുല്ല കേരളം (സെക്രട്ടറിമാർ), റംജുദ്ദീൻ അബ്ദുൽ വഹാബ് തമിഴ്‌നാട് (എക്‌സി. മെമ്പർ) എന്നിവരെ തെരഞ്ഞെടുത്തു. നാഷണൽ റെപ്രസന്റേറ്റീവ് കൗൺസിൽ യോഗത്തിൽ ഇസ്മായിൽ പാണാവള്ളി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Tags

Latest News