റിയാദ്- സ്‌ഫോടക വസ്തുക്കള്‍ നിറച്ച് സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഹൂത്തികള്‍ അയച്ച ഡ്രോണ്‍ സൗദി സേന തകര്‍ത്തു.
നേരത്തെ യെമനില്‍ തെക്കന്‍ മേഖല ലക്ഷ്യമിട്ട് ഹൂത്തിള്‍ അയച്ച നാല് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാരിബ്, അല്‍ ജൗഫ് പ്രദേശങ്ങളില്‍ സഖ്യസേന 19 ആക്രമണങ്ങള്‍ നടത്തി.
സൈനിക നടപടികളില്‍ ഹൂത്തികളുടെ 14 സൈനിക വാഹനങ്ങള്‍ തകര്‍ത്തതായും സഖ്യസേന അറിയിച്ചു.