Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

അമ്പതോളം വാഹനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ഒറ്റയാന്‍

മറയൂര്‍- ചിന്നാര്‍ റോഡില്‍ നിലയുറപ്പിച്ച ഒറ്റയാന്‍

ഇടുക്കി-മറയൂര്‍ -ചിന്നാര്‍ റോഡില്‍ രാത്രിയില്‍ അമ്പതോളം വാഹനങ്ങളിലെ യാത്രക്കാരെ ഒറ്റയാന്‍ മുള്‍മുനയില്‍ നിര്‍ത്തി. രാത്രി ഒന്‍പതര മുതല്‍ പതിനൊന്നരവരെയാണ് ജെല്ലിമലക്ക് സമീപം നടുറോഡില്‍ നിന്നും മാറാതെ ഒറ്റയാന്‍ വാഹനങ്ങള്‍ക്ക് സമീപത്തുകൂടി നടന്നും തുമ്പിക്കൈ കൊണ്ട് ഉരസിയും ഭീതിയിലാഴ്ത്തിയത്.
ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പതിനൊന്നരയോടെ കാട്ടാന റോഡ് വശത്തെ ചെരുവിലിറങ്ങി പോയതോടെയാണ് ഗതാഗതം സുഗമമായത്.
 

 

Latest News