ജിദ്ദ- നാളെ മുതൽ ജിദ്ദ ബലദിൽ ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ത്യയിൽനിന്ന് രണ്ടു ചിത്രങ്ങൾ. ഒരു മലയാള സിനിമയടക്കം രണ്ടു ചിത്രങ്ങളാണ് ഇന്ത്യയിൽനിന്ന് ജിദ്ദയിൽ നടക്കുന്ന പ്രഥമ ചലച്ചിത്രോത്സവത്തിനെത്തുന്നത്. മലയാളത്തിൽ നിഥിൻ ലൂക്കോസ് സംവിധാനം ചെയ്ത പക, കബീർ ഖാൻ സംവിധാനം ചെയ്ത 83 എന്നീ സിനിമകളാണ് പ്രദർശനത്തിനുള്ളത്. പക ഡിസംബർ 9, ഡിസംബർ 12 എന്നീ ദിവസങ്ങളിൽ പ്രദർശിപ്പിക്കും. ഒൻപതിന് ബലദ് നാലിലെ വോക്സ് സിനിമാസിലും 12 ബലദ് രണ്ടിലെ വോക്സ് സിനിമാസിലുമാണ് പകയുടെ പ്രദർശനം. 83 ഡിസംബർ 15ന് റെഡ് സീ ഗാലയിൽ രാത്രി 9ന് പ്രദർശിപ്പിക്കും.






