ജയ്പൂര്‍- കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കും ദല്‍ഹിയില്‍ ഒരാള്‍ക്കും ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒമ്പത് അംഗങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കഴിഞ്ഞ മാസം 25 എത്തിയവരാണ് ഈ കുടുംബം. ദക്ഷിണ ആഫ്രിക്കയില്‍ നിന്ന് ദുബായിലൂടെ മുംബൈ വഴിയാണ് ഇവര്‍ ജയ്പൂരിലെത്തിയത്. ഒമിക്രോണ്‍ ഇതോടെ ഇന്ത്യയില്‍ 21 പേര്‍ക്ക് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ രണ്ടുപേര്‍ക്കും ഗുജറാത്തില്‍ ഒരാള്‍ക്കും നേരത്തെ രോഗം കണ്ടെത്തിയിട്ടുണ്ട്.