Sorry, you need to enable JavaScript to visit this website.

പീഡനക്കേസില്‍പെട്ട സഹോദരനെ സഹായിച്ചു, സി.എന്‍.എന്‍ അവതാരകനെ പുറത്താക്കി

ന്യൂയോര്‍ക്ക്- പീഡനക്കേസില്‍പെട്ട സഹോദരനും മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെ സഹായിച്ചതിന് യു.എസ് അവതാരകന്‍ ക്രിസ് ക്യൂമോയെ സി.എന്‍.എന്‍ പുറത്താക്കി.

ജ്യേഷ്ഠനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ ക്രിസ് ക്യൂമോയുടെ പങ്കാളിത്തത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതായി സി.എന്‍.എന്‍ പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. ജീവനക്കാരെ ഉപദ്രവിച്ചെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് ആന്‍ഡ്രൂ ക്യൂമോ ഓഗസ്റ്റില്‍ രാജിവച്ചിരുന്നു.

2013 മുതല്‍ സി.എന്‍.എന്നില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം വാര്‍ത്താ അവതാരകനെന്ന നിലയില്‍ ലോകപ്രശസ്തനായി. 2020 ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചാനലിന്റെ കവറേജിന് നേതൃത്വം നല്‍കി.

ലൈംഗിക പീഡന ആരോപണങ്ങള്‍ക്കെതിരെ പോരാടാന്‍ തന്റെ സഹോദരനെ സഹായിക്കാനുള്ള ക്രിസ് ക്യൂമോയുടെ ശ്രമങ്ങള്‍ അന്വേഷിക്കാന്‍ 'ഒരു നിയമ സ്ഥാപനത്തെ' നിയോഗിച്ചതായി സി.എന്‍.എന്‍ പ്രസ്താവനയില്‍ പറയുന്നു.

 

Latest News