Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വയംഭരണ കോളേജുകൾക്ക്  കൂടുതൽ സ്വാതന്ത്ര്യം

  • കോഴ്‌സുകൾ തുടങ്ങാനും ഫീസും സിലബസും നിശ്ചയിക്കാനും സ്വാതന്ത്ര്യം
  • കൂടുതൽ കോളേജുകളെ സ്വയംഭരണ സ്ഥാപനങ്ങളാക്കും

ന്യൂദൽഹി- പുതിയ കോഴ്‌സുകൾ തുടങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്വയംഭരണ കോളേജുകൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ യു.ജി.സി തീരുമാനം. സിലബസും ഫീസും നിശ്ചയിക്കാനും കോളേജുകൾക്ക് സ്വാതന്ത്ര്യമുണ്ടാകും. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്ഥാപനങ്ങളിൽനിന്ന് സ്വയംഭരണ കോളേജുകളാക്കി മാറ്റാനുള്ള അപേക്ഷകൾ സ്വീകരിക്കാനും യു.ജി.സി തീരുമാനിച്ചു. 
പത്തു വർഷമായി പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സ്വാശ്രയ കോളേജുകൾക്ക് ഓട്ടോണമസ് പദവിക്കായി അപേക്ഷിക്കാം. നടപടിക്രമങ്ങൾക്കായുള്ള ഓട്ടോണമസ് പദവി നൽകാനും പഠന നിലവാരം ഉറപ്പാക്കാനുമുള്ള ചട്ടം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 
പരിഷ്‌കരിച്ച ചട്ടം അനുസരിച്ചു സ്വയംഭരണ അധികാരമുള്ള കോളേജുകൾക്ക് ഫീസും സിലബസും നിശ്ചയിക്കുന്നതിനു പുറമെ പരീക്ഷാ ഫലം പ്രഖ്യാപിക്കാനും പ്രൊവിഷണൽ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകാനും അധികാരം ഉണ്ടാകും. ഈ സർട്ടിഫിക്കറ്റുകൾ കോളേജുകളിൽനിന്നു നേരിട്ടു ലഭ്യമാക്കുന്നതോടെ സർവകലാശാലകളിൽനിന്ന് ഇവ കിട്ടാനുള്ള കാലതാമസം ഒഴിവാകും. 
പുതുതായി സ്വയംഭരണ പദവിക്ക് അപേക്ഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ എ ഗ്രേഡോ കുറഞ്ഞതു മൂന്നു പ്രോഗ്രാമുകൾക്ക് വ്യക്തിഗതമായി നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ നൽകുന്ന 675 സ്‌കോറോ ലഭിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. സ്വയംഭരണ പദവിയുള്ള കോേളജുകൾക്ക് ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ സംവരണ നയത്തിനനുസരിച്ച് കോഴ്‌സുകളുടെ പ്രവേശന മാനദണ്ഡം നിശ്ചയിക്കാം. 
യു.ജി.സി മാനദണ്ഡങ്ങൾക്കു വിധേയമായി പ്രിൻസിപ്പലിനെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും നിയമിക്കാം. കൃത്യമായി സർവകലാശാലയെ അറിയിച്ച് പുതിയ ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി കോഴ്‌സുകൾ തുടങ്ങാം. സർവകലാശാലയെ മുൻകൂട്ടി അറിയിക്കാതെ തന്നെ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ കോളേജിലെ ബന്ധപ്പെട്ട സമിതികളുടെ അംഗീകാരത്തോടെ ആരംഭിക്കാം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് കോേളജിന്റെ സീൽ പതിച്ച സർട്ടിഫിക്കറ്റും നൽകാം. സർവകലാശാലയിൽ വിവരം നൽകി നിലവിലുള്ള കോഴ്‌സുകളുടെ പേരും ഘടനയും മാറ്റാനും ഇത്തരം കോേളജുകൾക്ക് അധികാരം ഉണ്ടായിരിക്കുമെന്ന് ചട്ടം പറയുന്നു. 

 


 

Latest News