ആണ്‍കുട്ടിയെ പീഡിപ്പിച്ചു; എടക്കരയില്‍ പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

എടക്കര-പോക്സോ കേസില്‍ യുവാവിനെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പടി ഉണിച്ചന്തം പുതുവന്‍ ചോല ജിന്‍ഷാദിനെ (27)യാണ്  എടക്കര പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാല്‍ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എസ്.ഐ ജോസ്, എ.എസ്.ഐ എസ്. സതീഷ്‌കുമാര്‍, വനിതാ എസ്.സി.പി.ഒ സുനിത, സി.പി.ഒമാരായ അരുണ്‍കുമാര്‍, നിയാസ്, ഹോം ഗാര്‍ഡ് സൈനുദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Latest News