നിര്‍വാണ മ്യൂസിക് ഫെസ്റ്റിവലിന്റെ പേരില്‍ ലഹരി പാര്‍ട്ടി, പ്രതികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം- നിര്‍വാണ മ്യൂസിക് ഫെസ്റ്റിവലിന്റെ മറവില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ച സംഭവത്തില്‍ ഏതാനും പേര്‍ കസ്റ്റഡിയില്‍. പൂവാര്‍ കാരക്കാട്ട് റിസോര്‍ട്ടിലാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്. ഇവിടെനിന്ന് ലഹരി വസ്തുക്കള്‍ കണ്ടെടുത്ത ശേഷമാണ് നടത്തിപ്പുകാരെ  പേലീസ് കസ്റ്റഡിയിലെടുത്തത്. സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ഡി.ജെ പാര്‍ട്ടി സംഘടിപ്പിച്ച ആര്യനാട് സ്വദേശി അക്ഷയ് മോഹനേയും കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാനേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് നിര്‍വാണ മ്യൂസിക്ക് ഫെസ്റ്റിവെല്‍ എന്ന പേരില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്.  ഇവിടെനിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ 50 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഒരാള്‍ക്ക് 1000 രൂപ നിരക്കിലാണ് പാര്‍ട്ടിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

 

Latest News