ഹിന്ദുത്വ സംഘടനകളുടെ ഭീഷണി, മഥുരയില്‍ അതീവ സുരക്ഷ

മഥുര-ബാബ്‌രി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ നാളെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്മ വിഗ്രഹം സ്ഥാപിച്ച് ജലാഭിഷേകം നടത്തുമെന്ന ഹിന്ദു മഹാസഭയുടെ ഭീഷണി കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി.


അഖില ഭാരതീയ ഹിന്ദു മഹാസഭക്കു പുറമെ, ശ്രീകൃഷ്ണ ജന്മഭൂമി ന്യാസ്, നാരായണ് സേന, ശ്രീകൃഷ്ണ മുക്തിദള്‍ എന്നീ ഹിന്ദുത്വ സംഘടനകളും പ്രത്യേക പരിപാടികള്‍ക്ക് അനുമതി തേടിയിരുന്നു.


ശ്രീകൃഷ്ണന്റെ യഥാര്‍ഥ ജന്മസ്ഥാനം ഷാഹി മസ്ജിദാണെന്നും അവിടെ വിഗ്രഹം സ്ഥാപിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹിന്ദു മഹാസഭ ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് നഗരത്തെ നാല് സൂപ്പര്‍ സോണുകളും നാല സോണുകളും എട്ട് സെക്ടറുകളുമാക്കി തിരിച്ചാണ് പോലീസ് സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഷാഹി ഈദഗാഹ് പള്ളിയിലേക്കുള്ള റോഡുകളില്‍ ഡിംസബര്‍ ഏഴുവരെ വാഹനങ്ങള്‍ അനുവദിക്കില്ല. 2000 അര്‍ധ സൈനികരെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്. സമാധാനം തകര്‍ക്കാതരിക്കാന്‍ എല്ലാവിധ ജാഗ്രതയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest News