കോളേജില്‍ അതിക്രമിച്ച് കയറി ബിരുദവിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു

ജല്‍പായ്ഗുഡി - ബിഹാറില്‍ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായി. ജല്‍പായ്ഗുഡി കൂച്ച് ബിഹാറിലെ തുഫംഗഞ്ചിലെ ബംഗാള്‍ കോളജിലാണ്  സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

കോളേജിലെ ഒഴിഞ്ഞ ക്ലാസ് മുറിയില്‍ വെച്ചാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പുറമെനിന്ന് കോളേജിലെത്തിയ ഒരാള്‍ തന്നെ ബലമായി ഒഴിഞ്ഞ മുറിയിലേക്ക് എടുത്തുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതി. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

അവശനിലയില്‍ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാ വീഴ്ച സംഭവിച്ചതായി കോളേജ് പ്രിന്‍സിപ്പല്‍ സമ്മതിച്ചു.

 

Latest News