ബ്രിട്ടനില്‍ നിന്ന് കൊച്ചിയിലെത്തിയ റഷ്യന്‍ സ്വദേശിക്ക്  കോവിഡ്; ഒമിക്രോണ്‍ പരിശോധന നടത്തും

കൊച്ചി- ബ്രിട്ടനില്‍ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.  ഒമിക്രോണ്‍ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഇയാളുടെ സ്രവം ശേഖരിച്ചതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാരനെ അമ്പലമുഗള്‍ ഗവണ്‍മെന്റ് കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് കേസുകള്‍ കൂടുതല്‍ ഉള്ള കേരളം, കര്‍ണാടക, തമിഴ്‌നാട്, ഒറീസ, മിസോറം, ജമ്മു കശ്മീര്‍ എന്നി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി. പരിശോധന, നിരീക്ഷണം എന്നിവയില്‍ വീഴ്ച വരുത്തരുത്.
 

Latest News